ജില്ലയിലെ ആദ്യത്തെ ടി ബി മുക്ത പഞ്ചായത്തായി നെല്ലിയാമ്പതി.

നെല്ലിയാമ്പതി: ജില്ലയിലെ ആദ്യത്തെ ടി ബി മുക്ത പഞ്ചായത്തായി നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. ദേശീയ ക്ഷയ രോഗ നിർമാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ധൗത്യവും, ജില്ലാ ടി ബി സെന്റർ പാലക്കാടും, സംയുക്തമായി പാലക്കാട്‌ ജില്ലാശുപത്രിയിൽ ഇന്നലെ നടത്തിയ “അക്ഷയ ജ്യോതി 2.0” ജില്ലാതല ഉൽഘടനത്തിൽ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കയ്യിൽ നിന്നും നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിൻസ് ജോസഫ് ,മെഡിക്കൽ ഓഫീസർ ഡോ പി. ലക്ഷ്മി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെ. ആരോഗ്യം ജോയ്‌സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ അഫ്സൽ ബി, സൈനു സണ്ണി എന്നിവർ പുരസ്‌കാരം സ്വീകരിച്ചു.

2023 വർഷത്തിൽ ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ നെല്ലിയാമ്പതി പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ടി ബി നിർമാർജനത്തിനു വേണ്ടി കൂടുതൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി കഫ പരിശോധന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, ക്ഷയ രോഗം ബാധിച്ചവരെ കണ്ടെത്തി അവർ രോഗമുക്തി നേടുന്നതുവരെ കൃത്യമായ മരുന്ന് വിതരണം, നിക്ഷയ് മിത്ര ന്യൂട്രിഷൻ കിറ്റ് വിതരണം തുടങ്ങീ കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയത്തിന്റെ ഭാഗമായാണ് നെല്ലിയാമ്പതി പഞ്ചായത്തിനെ പാലക്കാട്‌ ജില്ലയിൽ തന്നെ ആത്യത്തെ ടി ബി മുക്ത പഞ്ചായത്താവാൻ സഹായിച്ചത്. വരും വർഷങ്ങളിലും പുരസ്‌കാരം നിലനിർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നെല്ലിയാമ്പതി പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരുടെയും ഭാഗത്തു നിന്നും ഉണ്ടാവുമെന്ന് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെ. ആരോഗ്യം ജോയ്‌സൺ പറഞ്ഞു.