January 16, 2026

നഷ്ട്ടമായ പേഴ്സ് തിരികെ നൽകി മാതൃകയായി ബാങ്ക് ജീവനക്കാരികൾ.

ആലത്തൂർ: ആലത്തൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ നൽകി മാതൃകയായി ഐ. സി.ഐ.സി.ഐ ബാങ്ക് ജീവനക്കാരികളായ കൃഷ്ണയും, ശ്രുതിയും. വൈകുന്നേരം മാർക്കറ്റിങ്ങിന് ഇറങ്ങിയപ്പോളാണ് ഇരുവർക്ക് പേഴ്സ് കളഞ്ഞുകിട്ടിയത്. പേഴ്സിൽ അയ്യായിരം രൂപ പണവും, എ.ടി.എം കാർഡ്, ലൈസൻസ് ഉൾപ്പെടെയുള്ള രേഖകളുമുണ്ടായിരുന്നു.

ഉടനെ തന്നെ ആലത്തൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥക്ക് പേഴ്സ് കൈമാറി. ഇരുവരെയും ആലത്തൂർ പോലീസ് അഭിനന്ദിച്ചു. ഇത്തരം പ്രവർത്തി നാടിന് തന്നെ മാതൃകയാണെന്നും പോലീസ് അഭിപ്രായപ്പെട്ടു.