നെന്മാറ: വിത്തനശേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കൊശനിപ്പള്ളം കുന്നത്തുവീട്ടില്‍ കാർത്യായനിക്ക്(55) ഗുരുതര പരിക്ക്.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെയാണ് സംഭവം. പാടത്തെ പച്ചക്കറിക്ക് വളമിടുന്നതിനിടയിലാണ് ഒറ്റപ്പന്നി ആക്രമിച്ചത്. കാർത്യായനിയുടെ നിലവിളി കേട്ടെത്തിയവർ പന്നിയെ ഓടിച്ചുവിട്ടു.
തലയിലും കൈയിലും പരിക്കേറ്റ കാർത്യായനിയെ നെന്മാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച സമീപപ്രദേശമായ കുന്നത്തൊടിയില്‍ പന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് വീണ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
Similar News
കൃഷിയെല്ലാം കാട്ടാന ചവിട്ടിനശിപ്പിച്ചു.
മംഗലംഡാമിൽ കാട്ടാനയുടെ ആക്രമണത്തിൽ 2 അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു.
തൂക്കുവേലി പ്രവർത്തിക്കുന്നില്ല; നേർച്ചപ്പാറയിൽ വീണ്ടും കാട്ടാന.