വടക്കഞ്ചേരി : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പതിനഞ്ചോളം പേരിൽനിന്ന് 50 ലക്ഷത്തോളംരൂപ തട്ടിയെടുത്തതായി പരാതി. വടക്കഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ യെസ് എൽ.എൽ.പി. എന്ന സ്ഥാപനത്തിലാണ് പണംനൽകിയതെന്ന് ഉദ്യോഗാർഥികൾ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്ന് പരാതിക്കാർ പറയുന്നു.പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പരാതി ഉയർന്നതോടെ സ്ഥാപനം അടച്ചു. സംഭവത്തിൽ സ്ഥാപനത്തിന്റെ പേരിലും ഉടമ മംഗലം സ്വദേശി വിഷ്ണുരാജിന്റെ പേരിലും വടക്കഞ്ചേരിപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഷ്ണുരാജ് ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.