കിഴക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലുള്ള പ്ലാച്ചികുളമ്പ് -പനമ്പിളികുളമ്പ് റോഡിന്റെ ദുരവസ്ഥയാണ് ഈ കാണുന്നത്. വരുമാനമുണ്ടായിരുന്ന സ്വകാര്യ സ്ഥലങ്ങൾ റോഡിനുവേണ്ടി വിട്ടുകൊടുത്തു ഈ പ്രദേശത്തുകാർ കാത്തിരിപ്പു തുടങ്ങീട്ടു ഒരുപതിറ്റാണ്ടിലേറെയായി. ഇന്നും ഈ ആഗ്രഹം സ്വപ്നങ്ങളിൽ മാത്രം.
പ്ലാച്ചികുളമ്പ് സ്കൂളിലേക്ക് വരുന്ന കൊച്ചുകുട്ടികളുടെ കാര്യമാണ് ഏറെ പരിതാപകരം. കുട്ടികളെ കൈപിടിച്ചു കൊണ്ടുപോകുന്ന മാതാപിതാക്കൾ അടക്കം തെറ്റിവീണു പഠിത്തം മുടങ്ങിയ അനേക ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഈ നാട്ടുകാർ പറയുന്നത്.
കോരൻഞ്ചിറ, വാൽകുളമ്പ് റോഡുമായി ബന്ധിപ്പിക്കുന്ന വഴി ആയതിനാൽ ഇതിൽകൂടി കാൽനടയായും, വാഹനത്തിലും അനേകർ യാത്ര ചെയ്യാറുണ്ട്. മഴക്കാലമായാൽ പിന്നെ ഇതുവഴിയുള്ള യാത്ര ചിന്തിക്കുകയെ വേണ്ട.
എത്രയും വേഗം ഈ റോഡിൽ കൂടിസുഖമമായി യാത്ര ചെയ്യാൻ പറ്റുന്നരീതിയിൽ റോഡിന്റെ പണിചെയ്തു തരണമെന്നാണ് ഈ നാട്ടുകാരുടെ ആവശ്യം.
എല്ലാവരും കൊടുക്കുന്നതുപോലെ എല്ലാനികുതിയും, സർക്കാറിനു കൊടുക്കേണ്ടത് കൊടുത്തിട്ടും ഞങ്ങളോട് എന്തിനാണ് ഈ അവഗണന എന്നാണ് നാട്ടുകാരുടെ ചോദ്യം.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.