വടക്കഞ്ചേരിയിൽ കെഎസ്‌ആ‌‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ അപകടം; 20 പേര്‍ക്ക് പരിക്കേറ്റു

വടക്കഞ്ചേരി : കെഎസ്‌ആ‌‍ർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മൂന്നിന് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാലക്കാട് – വടക്കഞ്ചേരി റൂട്ടില്‍ സർവീസ് നടത്തുന്ന ശരണമയ്യപ്പ എന്ന സ്വകാര്യ ബസും കെഎസ്‌ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.