January 15, 2026

ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസ് : കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

ആലത്തൂർ : ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. ആലത്തൂർ തോണിപ്പാടത്ത് നടത്തിയ കാളപ്പൂടിനെതിരെയാണ് കേസ്. മാധ്യമ വാർത്തകളെ തുടർന്ന് പീപ്പിള്‍ ഫോർ ദ എത്തിക്കല്‍ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമല്‍സ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.കാളയോട്ടം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂർ പൊലീസ് അറിയിച്ചു.