വടക്കഞ്ചേരി : പന്തലാംപാടം മേരിഗിരി രക്കാണ്ടി പോത്തുചാടിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൻ്റെ അതിർത്ഥി പ്രദേശമായരക്കാണ്ടി മണിയൻ കിണർ റോഡിലാണ് ഇന്ന് കാലത്ത് തൊഴിലാളികൾ ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. മണിയൻ കിണർ ഭാഗത്ത് ഏകദേശം 84 ആദിവാസി കുടുംബങ്ങളും മറ്റ് വിഭാഗത്തിൽ പ്പെടുന്ന 50 ൽ അധികം വീട്ടുകരും താമസിക്കുന്ന ഒരു പ്രദേശമാണ് . കുറച്ച് കാലമായി ഇവിടെ ആനശല്യം രൂക്ഷമാവുന്നു എന്ന വ്യാപക പരാതി ജനങ്ങൾക്ക് ഉണ്ട്. പ്രധാന റോഡിനോട് ചേർന്ന ഫെൻസിംഗിന്റെ അടുത്താണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.