November 22, 2025

ഓലകരിച്ചില്‍, വാരിപ്പൂ രോഗബാധ: വിദഗ്ധര്‍ സന്ദര്‍ശനം നടത്തി

നെന്മാറ : നെന്മാറ കൃഷിഭവനു കീഴിലെ ഓലകരിച്ചില്‍, വാരിപ്പൂ ബാധിച്ച പാടശേഖരങ്ങളില്‍ കാർഷിക വിദഗ്ധർ സന്ദർശനം നടത്തി. വല്ലങ്ങി തവളാകുളം പാടശേഖര സമിതിയിലെ ബാക്ടീരിയല്‍ ലിഫ് ബ്ലൈറ്റ്, വാരിപ്പൂ ബാധിച്ച സ്ഥലങ്ങളില്‍ കേന്ദ്ര സംയോജിത കീടനിയന്ത്രണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പരിശോധന നടത്തി. പ്ലാന്‍റ് പ്രൊട്ടക‌്ഷൻ ഓഫീസർ എലിസബത്ത് ജയ തോമസ്, അസിസ്റ്റന്‍റ് പ്ലാന്‍റ് പ്രൊട്ടക‌്ഷൻ ഓഫീസർ ടോം ചെറിയാൻ, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് എസ്.ജെ.അഭിലാഷ്, കൃഷി ഉദ്യോഗസ്ഥരായ സി.സന്തോഷ്, വി.ലിഗിത, ജെ.അജ്‌മല്‍, എല്‍.വിജയ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.