മംഗലംഡാമില്‍ കൊയ്യാറായ നെല്‍പ്പാടം പന്നിക്കൂട്ടം നശിപ്പിച്ചു

മംഗലംഡാം : കൊയ്യാറായ നെല്‍പ്പാടം പന്നിക്കൂട്ടം നശിപ്പിച്ചു. വടക്കേകളത്ത് ഒരാഴ്ച കഴിഞ്ഞാല്‍ കൊയ്ത്തു നടക്കേണ്ട പാടത്താണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. വടക്കേകളത്തെ അഞ്ച് ഏക്കറോളം വരുന്ന നെല്‍പാടങ്ങളില്‍ രാത്രിയായായാല്‍ കാട്ടുപന്നികളുടെ വിളയാട്ടമാണ്. മുപ്പതോളം വരുന്ന പന്നിക്കൂട്ടം ഒരുമിച്ചാണ് എത്തുന്നത്. മെയിൻ റോഡിന്‍റെ സൈഡായതുകൊണ്ട് യാത്രക്കാർക്കും കാട്ടുപന്നികള്‍ ഭീഷണിയാവുകയാണ്. കാട്ടുപന്നികളെ തുരത്താൻ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.