കൊച്ചി : യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ എറണാകുളം, പാലക്കാട് ജില്ലാ ഭരണകൂടങ്ങൾക്ക് ഹൈക്കോടതിയുടെ വിമർശനം. വിധി നടപ്പാക്കാൻ ഒക്ടോബർ ഏഴുവരെ സമയം അനുവദിച്ചു. അല്ലാത്തപക്ഷം ചീഫ് സെക്രട്ടറിയടക്കം കോടതിയിൽ വരേണ്ടിവരുമെന്നും വാദത്തിനിടെ ജസ്റ്റിസ് വി.ജി. അരുൺ മുന്നറിയിപ്പ് നൽകി.എറണാകുളം ജില്ലയിലെ ഓടയ്ക്കാലി സെയ്ന്റ് മേരീസ്, പോത്താനിക്കാട് പുളിന്താനം സെയ്ന്റ് ജോൺസ്, മഴുവന്നൂർ സെയ്ന്റ് തോമസ് പള്ളികളും പാലക്കാട് ജില്ലയിലെ മംഗലംഡാം സെയ്ന്റ് മേരീസ്, എരിക്കിൻചിറ സെയ്ന്റ് മേരീസ്, ചെറുകുന്നം സെയ്ന്റ് തോമസ് പള്ളികളും ഏറ്റെടുക്കാനാണ് കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. എന്നാൽ ഒരു വിഭാഗം വിശ്വാസികളുടെ ചെറുത്തുനിൽപ്പ് കാരണം ഓരോ തവണയും പോലീസ് ഉദ്യോഗസ്ഥ സംവിധാനങ്ങൾ പിൻവാങ്ങുകയായിരുന്നു. യാക്കോബായ ഇടവകക്കാരുടെ തടസ്സത്തെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ (ഓര്‍ത്തഡോക്സ് വിഭാഗം) അംഗങ്ങളെ പള്ളികളില്‍ പ്രവേശിപ്പിക്കാനും സമാധാനപരമായി പ്രാര്‍ഥന നടത്താനും അനുവദിക്കണമെന്ന 2022 ലെ കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനം ഉണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഓഗസ്റ്റ് 30 ന് ഉത്തരവ്. കേസില്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച അടുത്ത വാദം കേള്‍ക്കും.

Similar News
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
വടക്കഞ്ചേരി ടൗണില്‍ അനധികൃതനടപടികള് തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍
വേനല്‍മഴയില്‍ മുങ്ങി മുടപ്പല്ലൂര്‍ ടൗണ്‍