അയിലൂർ : ഒരു വിദ്യാലയത്തിൽ തന്നെ പഠിക്കുക. അതേ വിദ്യാലയത്തിൽ തന്നെ അധ്യാപകനാവുക. പിന്നീട് പിടിഎ പ്രസിഡന്റാവുക. ഇത് ഏറെ അവിചാരിതമാണ്. അത്തരമൊരു അസുലഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് അയിലൂർ എസ്.എം ഹയർ സെക്കന്ററി സ്കൂൾ.ഇത്തരമൊരു സൗഭാഗ്യത്തിന് അർഹനായതാവട്ടെ എസ്.എം. ഷാജഹാൻ എന്ന ഷാജഹാൻ മാസ്റ്റർ. കോൺഗ്രസിന്റെ അയിലൂർ മണ്ഡലം പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അയിലൂർ എസ്.എം ഹയർസെക്കന്ററി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1975 മു തൽ 1981 വരെയായിരുന്നു വിദ്യാർഥിയായി പഠനം അഭ്യസിച്ചത്. പിന്നീട് 1998 മുതൽ 2023 വരെ 25 വർഷക്കാലം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. ഇത്തവണ നടന്ന പി.ടിഎ പൊതുയോഗമാണ് എസ്.എം. ഷാജഹാൻ മാസ്റ്ററെ പി.ടി.എ പ്രസിഡൻ്റായി തെരഞ്ഞെടുത്തത് ഒരേ സ്‌കൂളിൽ ഇത്തരുമൊരു സൗഭാഗ്യത്തിന് ഉടമയായ അധ്യാപകനെ തേടി ഇപ്പോൾ അഭിനന്ദന പ്രവാഹമാണ്.ഇക്കഴിഞ്ഞദിവസം നടന്ന പി.ടി.എ യോഗം പഞ്ചായത്ത് പ്രസിഡന്റ് എ. വിനേഷ് ഉദ്ഘാടനം ചെയ്തു. എ. രഘു അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഡി.ലൂക്കോസ്, ഹെഡ്മിസ്ട്രസ് കെ.സി.അജിതകുമാരി, സ്റ്റാഫ് സെക്രട്ടറിമാരായ ടി.രാജേഷ്, കെ.നിഷ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.പി.വിനോദ് (വൈസ് പ്രസി), റിൻസി ലൈജു (മാതൃസംഗമം പ്രസി), മവിത വിശ്വനാഥൻ (മാതൃസംഗമം-വൈസ് പ്രസി) എന്നിവരെയും തെരഞ്ഞെടുത്തു. ഷാജഹാൻ മാസ്റ്റർ പി.ടി.എ പ്രസിഡൻറായതിൽ അഭിമാനം കൊള്ളുകയാണ് പി.ടി.എയും ഇവിടുത്തെ വിദ്യാർഥികളും.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.