മംഗലംഡാം : നെന്മാറ ബ്ലോക്കിലെ വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാം സൈറ്റ് പാർക്ക് പരിസരത്ത് 02/10/24 ന് രാവിലെ 10.30 ന് ” മാലിന്യമുക്തം – നവ കേരളം” – ജനകീയ ക്യാമ്പയിൻ ജില്ലാ തല ഉദ്ഘാടനം ആലത്തൂർ MLA ശ്രീ. കെ.ഡി.പ്രസേനൻ നിർവ്വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ. ബിനുമോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലീലാമണി വിശിഷ്ടാതിഥി ആയിരുന്നു.നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ. പി.സെയ്തലവി ക്യാമ്പയിൻ വിശദീകരണം നടത്തി.നവകേരളം കർമപദ്ധതി RP ശ്രീ. പ്രേംദാസ് മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ആർ. ചന്ദ്രൻ, വണ്ടാഴി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. ശശികല. നെന്മാറ ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സെയ്താലി, INC യുടെ ശ്രീ. ഡിനോയ് കോമ്പാറ, ഇറിഗേഷൻ AE ശ്രീ. ലെസ്‌ലി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.മംഗലംഡാം സൈറ്റ് പാർക്ക് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.എൽ.രമേഷ് സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി ശ്രീ. സജീവ് കുമാർ നന്ദിയും പറഞ്ഞു.മെമ്പർമാർ, CDS ചെയർപേഴ്സൺ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ, ആശ വർക്കർമാർ, വിവിധ വകുപ്പ് പ്രതിനിധികൾ, ബഹുജനങ്ങൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.