നെല്ലിയാമ്പതി : കാട്ടാന മറിച്ചിട്ട മരം റോഡിനുകുറുകെ വീണ് സീതാർകുണ്ഡിലേയ്ക്കുള്ള ഗതാഗതം രണ്ടുമണിക്കൂർ മുടങ്ങി. ഞായറാഴ്ച രാവിലെ പത്തോടെ ഊത്തുക്കുഴി ക്ഷേത്രത്തിനടുത്താണ് പാരകം ഇനത്തിൽപ്പെട്ട മരം ഒറ്റയാൻ കുത്തിമറിച്ചിട്ടത്. പതിവായി ഇവിടെയെത്തുന്ന ആനയാണ് മരം വീഴ്ത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.ഞായറാഴ്ച ആയതിനാൽ, വിനോദസഞ്ചാര കേന്ദ്രമായ സീതാർകുണ്ഡ് സന്ദർശിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു. നെല്ലിയാമ്പതിയിലെ പൊതുപ്രവർത്തകൻ ആയ പി.ഒ. ജോസഫിന്റെ നേതൃത്വത്തിൽ ആളുകൾ മരം മുറിച്ചുമാറ്റി. 12 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.