കൈകാട്ടിയിൽ നടുറോഡിൽ കാട്ടാനക്കൂട്ടം നെല്ലിയാമ്പതി-നെന്മാറ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

നെല്ലിയാമ്പതി : നെല്ലിയാമ്പതി-നെന്മാറ പാതയിൽ കൈകാട്ടിയിൽ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.നാടുകാണി അയ്യപ്പൻ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് കുട്ടിയാന ഉൾപ്പെടെ നാല് ആനകൾ നിന്നത്.നെല്ലിയാമ്പതിയിലേയ്ക്കും നെന്മാറയിലേയ്ക്കുമുള്ള നിരവധി വാഹനങ്ങൾ ഇടവഴിയിൽ കുടുങ്ങി.ആനകൾ കാടുകയറിയതിനെത്തുടർന്ന് ഒൻപതുമണിയോടെ ഗതാഗതതം പുനരാരംഭിച്ചു. ക്ഷേത്രത്തിനടുത്തുള്ള ആനവഴിയിലൂടെ കാട്ടാനകൾ പാതയിലേക്ക്‌ ഇടക്കിടെ ഇറങ്ങാറുണ്ട്.