വണ്ടാഴി പുഴയോരത്ത് വൻതോതില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയനിലയില്‍

വണ്ടാഴി : മാത്തൂർ പാലത്തിനടുത്ത് പുഴയോരത്ത് വൻതോതില്‍ പ്ലാസ്റ്റിക്മാലിന്യം തള്ളി. മാലിന്യചാക്കുകള്‍ വാഹനത്തില്‍ എത്തിച്ചാണ് പുഴയോരത്ത് തള്ളിയിട്ടുള്ളത്. ഒരാഴ്ച മുൻപും ഇത്തരത്തില്‍ മാലിന്യം നിറച്ച ചാക്കുകള്‍ തള്ളിയിരുന്നു. എന്നാല്‍ ഇതിനെതിരെ പഞ്ചായത്തും മറ്റു ബന്ധപ്പെട്ട അധികാരികളും നടപടി എടുക്കാത്തതിനെ തുടർന്നാണ് വീണ്ടും മാലിന്യം തള്ളാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച്‌ മാലിന്യം തള്ളിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സ്ഥിരമായി മാലിന്യം തള്ളുന്ന പാലത്തിനടുത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.