റിപ്പോർട്ട് : ✒️ബെന്നി വർഗീസ് ആലത്തൂർ: ആലത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം നാലു ദിവസങ്ങളിലായി എരുമയൂർ ജിഎച്ച്എസ്എസ് സ്കൂളിൽ സമാപിച്ചു.*എൽ പി ജനറൽ* കെ എഎൽ പിഎസ് പാടൂർ 65 പോയിന്റോടെ ഒന്നാംസ്ഥാനം നേടി. ഹോളി ഫാമിലി ആലത്തൂർ, ബി എസ് എഫ് ഗുരുകുലം ആലത്തൂർ, എസ് എഎൽപിഎസ് മേലാർക്കോട് 63 പോയിന്റോടെ രണ്ടാം സ്ഥാനം നേടി. എസ് എം എൽ പി എസ് മംഗലഗിരി, സിഐയുപിഎസ് മമ്പാട്, മദർ തെരേസ യുപിഎസ് വടക്കഞ്ചേരി, ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യു പി സ്കൂൾ വടക്കഞ്ചേരി 61 പോയിന്റോടെ മൂന്നാം സ്ഥാനം പങ്കിട്ടു*യുപി ജനറൽ*ബിഎസ്എസ് ഗുരുകുലം ആലത്തൂർ 80 ഒന്നാം സ്ഥാനം നേടി, പുതിയങ്കം ഗവൺമെൻറ് യുപി സ്കൂൾ, സിഎയുപിഎസ് മമ്പാട്, ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ, 76 പോയിന്റോടെ രണ്ടാം സ്ഥാനം നേടി, എൽ എം എച്ച് എസ് മംഗലം ഡാം74പോയിന്റോടെ മൂന്നാം സ്ഥാനം നേടി.*ഹൈസ്കൂൾ ജനറൽ* ബിഎസ്എസ് ഗുരുകുലം ആലത്തൂർ 215 പോയിന്റ് നേടി ഒന്നാം സ്ഥാനം നിലനിർത്തി, 192 പോയിൻറ് നേടി ചെറുപുഷ്പം ജിഎച്ച്എസ്എസ് വടക്കഞ്ചേരി രണ്ടാം സ്ഥാനം നേടി, 162 പോയിൻറ് നേടി കെഎസ്എംഎം എച്ച്എസ്എസ് ആലത്തൂർ മൂന്നാം സ്ഥാനം നേടി.*എച്ച്എസ്എസ് ജനറൽ*ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 225 പോയിന്റോടെ ഒന്നാം സ്ഥാനവും, ചെറുപുഷ്പം ജിഎച്ച്എസ്എസ് വടക്കഞ്ചേരി 213 പോയിൻറ് നേടി രണ്ടാം സ്ഥാനവും, എഎസ്എംഎംഎച്ച്എസ്എസ് ആലത്തൂർ 167 പോയിൻറ് അവിടെ മൂന്നാം സ്ഥാനവും നേടി.*യുപി സംസ്കൃതം*സരിഗ പബ്ലിക് സ്കൂൾ വടക്കേപൊറ്റ, ബിഎസ്എസ് ഗുരുകുലം ആലത്തൂർ 90 പോയിൻറ് അവിടെ ഒന്നാം സ്ഥാനവും, 88 പോയിൻറ് നേടി മദർ തെരേസ യുപിഎസ് വടക്കഞ്ചേരി രണ്ടാം സ്ഥാനവും നേടി, 85 പോയിൻറ് നേടി സിഐയുപിഎസ് മമ്പാട് മൂന്നാം സ്ഥാനം നേടി.*ഹൈസ്കൂൾ സംസ്കൃതം*ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ ആലത്തൂർ 85 പോയിൻറ് നേടി ഒന്നാം സ്ഥാനവും, ചെറുപുഷ്പം ജിഎച്ച്എസ്എസ് വടക്കഞ്ചേരി 70 പോയൻറ് നേടി രണ്ടാം സ്ഥാനവും, 58 പോയിന്റോടെ പികെഎച്ച്എസ്എസ് മഞ്ഞപ്ര മൂന്നാം സ്ഥാനവും നേടി.*എൽപി അറബിക്*സിഐയുപിഎസ് മമ്പാട്, എൽ എം എച്ച് എസ് മംഗലംഡാം, സരിത പബ്ലിക് സ്കൂൾ തെന്നിലാപുരം, മദർ തെരേസ യുപി സ്കൂൾ വടക്കഞ്ചേരി 45 പോയിന്റ് നേടിയ ഒന്നാം സ്ഥാനം പങ്കിട്ടു, മോഡൽ സെൻട്രൽ സ്കൂൾ ആലത്തൂർ, നാരായണ യുപി സ്കൂൾ മണപ്പാടം 43 പോയിന്റോടെ രണ്ടാം സ്ഥാനവും കെകെഎംഎൽപിഎസ് കാട്ടുശ്ശേരി, എയുപിഎസ് തൃപ്പന്നൂർ, എൻഎംയുപിഎസ് അക്കര 41 പോയിന്റോടെ മൂന്നാം സ്ഥാനം പങ്കിട്ടു.*യുപി അറബിക്*ജിഎച്ച്എസ്എസ് ആലത്തൂർ, മോഡൽ സെൻട്രൽ സ്കൂൾ ആലത്തൂർ 65 പോയിൻറ് നേടി ഒന്നാം സ്ഥാനം പങ്കിട്ടു, മദർ തെരേസ യുപി സ്കൂൾ, എൻഎംയുപിഎസ് അക്കര 63 പോയൻറ് രണ്ടാം സ്ഥാനവും, 61 പോയിന്റോടെ ഗാന്ധി സ്മാരകം യുപിഎസ് മംഗലം മൂന്നാം സ്ഥാനം നേടി.*എച്ച്എസ് അറബിക്*എഎസ്എംഎംഎച്ച്എസ്എസ് ആലത്തൂർ 91 പോയിന്റോടെ ഒന്നാം സ്ഥാനം നേടി, ജിഎച്ച്എസ്എസ് എരുമയൂർ 87 പോയിൻറ് നേടി രണ്ടാം സ്ഥാനവും, ജിഎച്ച്എസ്എസ് ആലത്തൂർ, എംഎൻകെഎംഎച്ച്എസ്എസ് ചിറ്റിലഞ്ചേരി 81 പോയിൻറ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു.സമാപന സമ്മേളനം പാലക്കാട് ജില്ലാ ഹയർസെക്കൻഡറി കോർഡിനേറ്റർ T ഗിരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ജിഎച്ച്എസ്എസ് എരിമയൂർ സി വേണു അധ്യക്ഷത വഹിച്ചു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ജയന്തി സമ്മാനദാനം നടത്തി, ഹെഡ്മിസ്ട്രസ് സി സിന്ധു, കെ ജഗദീഷ്, സി വി അനൂപ്, ആർ ജയപ്രസാദ്, കെജി പവിത്രൻ, പി പി മുഹമ്മദ് കോയ, വി രാമദാസ്, പോൾ വർഗീസ്, എ ഇസ്ഹാഖ്, വിജു മുരളീധരൻ, പിപ്രദോഷ്, സി അരവിന്ദാക്ഷൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ സുഹൃത്തുക്കൾക്കായി ഷെയർ ചെയ്യൂ..
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ
WhtsApp Grouphttps://chat.whatsapp.com/LVgGxBMPG3e8AuaZ5rM78I

Similar News
പുസ്തക വിതരണം നടത്തി.
വീഴുമലയിലെ പാരിസ്ഥിതികാഘാതം പഠനവിഷയമാക്കി വിദ്യാർഥികൾ
മലയോരമേഖലയക്ക് അഭിമാനമായി ചാത്തമംഗലം ഗവ.യു.പി.സ്കൂൾ.