നെന്മാറ : നെന്മാറ – ചാത്തമംഗലം റോഡരകില്‍ അപകടഭീഷണിയായി ഉണക്കമരം. ചാത്തമംഗലം മാരിയമ്മൻ കോവിലിനു സമീപം പൊതുമരാമത്ത് റോഡരികില്‍ ഉണങ്ങി ഇലകള്‍ കൊഴിഞ്ഞു വൈദ്യുത ലൈനിനു മുകളിലൂടെ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരമാണ് മുറിച്ചുമാറ്റാതെ അപകട ഭീഷണി ഉയർത്തുന്നത്. ഈ മരത്തിന്‍റെ ഉണങ്ങിയചില്ലകള്‍ വൈദ്യുതിലൈനില്‍വീണ് വൈദ്യുതിതടസവും റോഡില്‍വീണ് ഗതാഗതതടസവും പതിവായിട്ടുണ്ട്. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റാൻ പഞ്ചായത്തിനു അധികാരം നല്‍കിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. മുറിച്ചുമാറ്റിയ മരം പൊതുമരാമത്ത് വകുപ്പിനു കൈമാറണമെന്നും വകുപ്പാണ് ലേലം ചെയ്യേണ്ടതെന്നുമാണ് നിലവിലെ ചട്ടമെന്നു ബന്ധപ്പെട്ടവർ പറയുന്നു. എന്നാല്‍ അപകട ഭീഷണി ഉയർത്തിനില്‍ക്കുന്ന മരംമുറിച്ചു മാറ്റാൻ നെന്മാറ പഞ്ചായത്ത് അധികൃതർ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. സ്കൂള്‍ബസുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ ദിവസം നൂറോളം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ഒരു വർഷത്തോളമായി മരം ഉണങ്ങിയ നിലയിലാണ്.
മംഗലംഡാം മീഡിയ വാർത്തകൾ തുടർന്നും ലഭിക്കുവാൻ ജോയിൻ ചെയ്യൂ
WhatsApp Grouphttps://chat.whatsapp.com/LVgGxBMPG3e8AuaZ5rM78I

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.