മുടപ്പല്ലൂർ : വണ്ടാഴി പുഴയിൽ മാത്തൂർ പാലത്തിനോടു ചേർന്ന ഭാഗങ്ങളിൽ മാലിന്യം തള്ളിയവർക്കെതിരെ വണ്ടാഴി ഗ്രാമ പഞ്ചായത്ത് 50,000 രൂപ പിഴ ചുമത്തി. ഒരാഴ്ച മുൻപാണു പതിനഞ്ചോളം ചാക്കുകളിലായി മാത്തൂർ പുഴപ്പാലത്തിനു സമീപം രാത്രി മാലിന്യം തള്ളിയതായി കാണപ്പെട്ടത്. മംഗലംഡാംമീഡിയ ചിത്രം സഹിതം നവംബർ 2 ന് വാർത്ത നൽകിയിരുന്നു. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും സമീപപ്രദേശങ്ങളിലെ സിസിടിവിയടക്കം പരിശോധിച്ചെങ്കിലും മാലിന്യം തള്ളിയവരെ കണ്ടെത്താനായില്ല. തുടർന്നു മംഗലംഡാം പൊലിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലംഡാം ഇൻസ്പെക്ടർ എസ്.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മാലിന്യം തള്ളിയ വാഹനം കണ്ടെത്തിയത്. വാഹനം പൊലീസ് കസ്‌റ്റഡി യിലെടുത്തു.തുടർന്ന് 50,000 രൂപ പിഴ ചുമത്തി വാഹന ഉടമയ്ക്കു നോട്ടിസ് നൽകി. അസി. സെക്രട്ടറി എം ചെന്താമരാക്ഷൻ, ജൂനിയർ സൂപ്രണ്ട് പി.കെ.ഉമ്മർ ഫാറൂഖ്, ജെഎച്ച്ഐ അൻവർ, കമൽദാസ്, അബ്‌ദുൽ ഫഹദ് എന്നിവർ നേതൃത്വം നൽകി.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.