വടക്കഞ്ചേരി കമ്മാന്തറക്ക് സമീപം ട്രാവലർ കാറിലിടിച്ച് യുവാവ് മരിച്ചു.

വടക്കഞ്ചേരി: കാർ യാത്രികനായ മുടപ്പല്ലൂർ പടിഞ്ഞാറെത്തറ കല്ലിങ്കൽ വീട്ടിൽ അനിൽ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടു കൂടിയായിരുന്നു സംഭവം.വടക്കഞ്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന ട്രാവലർ ലോട്ടറി വില്പന നടത്തുന്ന കാറിൽ ഇടിക്കുകയായിരുന്നു. നെഞ്ചിന് ക്ഷതമേറ്റ അനിലിനെ വടക്കഞ്ചേരിയിലെയും, പിന്നീട് നെന്മാറയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.