ആലത്തൂർ : 142 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ മൂന്ന് യുവാക്കള്‍ക്ക് 30 വർഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി വയനാട് സുല്‍ത്താൻബത്തേരി പഴുപ്പത്തൂർ കൂട്ടുങ്ങള്‍ അബ്ദുള്‍ ഖയ്യും (39), രണ്ടാം പ്രതി കല്‍പ്പറ്റ ചുഴലി മാമ്പറ്റപറമ്പില്‍ മുഹമ്മദ് ഷിനാസ് (28), മൂന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി ഏടാലപറമ്പ് ഷറഫുദ്ദീൻ വാവ (34) എന്നിവരെയാണ് പാലക്കാട് സെക്കൻഡ് അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വർഷം കൂടി തടവനുഭവിക്കണം.2021 ജൂലൈ എട്ടിന് ദേശീയപാത ആലത്തൂർ സ്വാതി ജങ്ഷനില്‍വെച്ചാണ് ആലത്തൂർ എസ്.ഐ. ജിഷ്മോൻ വർഗീസിന്റെ നേതൃത്വത്തില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒന്നും രണ്ടും പ്രതികളെ പിടികൂടിയത്. മൂന്നാം പ്രതിയെ പിന്നീട് അറസ്റ്റുചെയ്തു. പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്കൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.