മഴ; മംഗലംഡാമില്‍ വീട്ടുമുറ്റത്തെ വലിയ മതില്‍ തകര്‍ന്നുവീണു

മഴയില്‍ വീടിനു മുന്നിലെ 15 അടി ഉയരമുള്ള മതില്‍ തകർന്നുവീണു. മംഗലംഡാം എർത്ത്ഡാമില്‍ ഓടംതോട് റോഡിലുള്ള കപ്പേളയ്ക്കു മുന്നിലെ ഒറ്റക്കണ്ടത്തില്‍ ഉസനാരുടെ വീട്ടുമതിലാണ് ഇന്നലെ പുലർച്ചെ തകർന്നുവീണത്.20 അടിയോളം ദൂരത്തെ മതില്‍ റോഡിലേക്ക് വീണു.വീടിനു മുന്നിലെ മുറ്റത്തിന്‍റെ പകുതിയോളം ഭാഗവും തകർന്നു വീണിട്ടുണ്ട്. കരിങ്കല്ലില്‍ തറകെട്ടി ബെല്‍റ്റ് വാർത്ത് അഞ്ചുവർഷം മുമ്ബ് കെട്ടിയ മതിലാണ്.രണ്ട്ദിവസമായി മേഖലയില്‍ മഴയുണ്ട്. മംഗലംഡാം റിസർവോയറിനടുത്താണ് ഈ സംഭവം. മഴവെള്ളം ഇറങ്ങിയാകാം മതില്‍ തകർന്നതെന്നാണ് കരുതുന്നത്.”