നിയന്ത്രണം വിട്ട കാർ ലോട്ടറി കടയിലേക്ക് ഇടിച്ചു കയറി; ഭിന്നശേഷിക്കാരന്റെ ലോട്ടറി കട തകർന്നു

മംഗലംഡാം : മംഗലംഡാമിൽ നിയന്ത്രണം വിട്ട കാർ ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി അപകടം, നിയന്ത്രണം വിട്ട കാർ ലോട്ടറി കടയിലേക്ക് ഇടിച്ചു കയറുകയും പിന്നീട് അടുത്തുള്ള പാടത്തിലേക്ക് പതിക്കുകയുമായിരുന്നു,ശനിയാഴ്ച രാത്രി ഒമ്പത് മുപ്പത്തോടെയായിരുന്നു സംഭവം അപകടത്തിൽ മംഗലംഡാം ലൂർദ് മാതാ സ്കൂളിന് സമീപമുള്ള ഉണ്ണികൃഷ്ണന്റെ ലോട്ടറി കട പൂർണമായും നശിച്ചു . സംഭവത്തിൽ മറ്റ് ആളപായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല, മംഗലംഡാം സ്വദേശി രതീഷിന്റെ കറാണ് അപകടത്തിൽ പെട്ടത്. വാഹനം പിന്നീട് സംഭവസ്ഥലത്ത് നിന്നും നീക്കം ചെയിതു.