മംഗലംഡാമിൽ ബൈക്ക് പാലത്തിൽ ഇടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

മംഗലംഡാം : ബൈക്ക് പാലത്തിലിടിച്ച് യാത്രക്കാരിൽ ഒരാൾ മരിച്ചു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. പറശ്ശേരി തോട്ടുങ്ങൽ പരേതനായ രാമന്റെ മകൻ ചന്ദ്രൻ (51) ആണു മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പറശ്ശേരി കോയമാന്റെ മകൻ ബഷീറിനാണ് (40) ഗുരുതരമായി പരുക്കേറ്റത്. പറശ്ശേരിയിൽ നിന്നു മംഗലംഡാമിലേക്കു ബഷീറും ചന്ദ്രനും കുടി ബൈക്കിൽ വരുമ്പോൾ ചപ്പാത്തി പാലത്തിനു സമീപത്തു വച്ചു നിയന്ത്രണം തെറ്റി പാലത്തിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ രണ്ടു പേരെയും നാട്ടുകാർ മംഗലംഡാമിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചെങ്കിലും ചന്ദ്രൻ മരിച്ചു. ബഷീറിനെ പാലക്കാട് ജില്ലാ ആശുപ്രതിയിലേക്കു മാറ്റി. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. ചന്ദ്രന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. അവിവാഹിതനാണ്.

അമ്മ: കുറുമാലി.

സഹോദരങ്ങൾ: നാരായണൻ, പൊന്നൻ, വേലു, ദേവകി, രുക്മണി, ഓമന എന്ന വെള്ളക്കുട്ടി, പരേതരായ രാജൻ, കാശു.