നെല്ലിയാമ്പതി വനമേഖലയോട് ചേർന്നുള്ള ആവനാട് കുന്നിൽ നിന്നറിങ്ങിയ കാട്ടന ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. നെന്മാറ-വല്ലങ്ങി വേല നടക്കുന്ന നെൽപ്പാടത്തിലും എത്തിയതോടെയാണ് പ്രദേശവാസികളുടെ ഭീതി വർധിച്ചത്. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയുമായാണ് നാലു കിലോമീറ്ററോളം കാട്ടാന ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമായി കറങ്ങിനടന്നത്.രണ്ടാഴ്ച മുൻപ് ആവനാട് കുന്നിനുതാഴെ കച്ചേരിപ്പാടം ഭാഗത്ത് കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇതിനുശേഷം വനപാലകരുടെ നേതൃത്വത്തിൽ പടക്കംപൊട്ടിച്ച് കാട്ടാനയെ കാടുകയറ്റിയിരുന്നു. ഈ ആനയാണ് വീണ്ടും ഇതുവഴി സൗരോർജവേലി തകർത്ത് കൃഷിയിടങ്ങളിലൂടെ ജനവാസമേഖലയിലേക്ക് എത്തിയത്. മലയിറങ്ങി വന്ന കാട്ടാന പോത്തുണ്ടി ജലസേചന കനാൽ മറികടന്ന് പഴതറക്കാട്, വിത്തനശ്ശേരി, നെടുങ്ങോട് ഭാഗത്തുകൂടി വല്ലങ്ങിയിലേക്ക് എത്തുകയായിരുന്നു. പഴതറക്കാട് കെ. ഉണ്ണിഗോപാലൻ, ആർ. രതീഷ്, കെ. സുകുമാരൻ, എൻ. കുട്ടിക്കൃഷ്ണൻ, ബി. പ്രേമകുമാർ, വി. രാജൻ എന്നിവരുടെ നെൽപ്പാടങ്ങൾ കാട്ടാന ചവിട്ടി നശിപ്പിച്ചു.കഴിഞ്ഞ രണ്ടാഴ്ചയായി ആവനാട് കുന്നിൽനിന്ന് കണ്ണോട്, അള്ളിച്ചോട് ഭാഗങ്ങളിലെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വ്യാപക നാശം വരുത്തിയിരുന്നു. നെൽപ്പാടങ്ങളിലൂടെ നടന്ന് മംഗലം-ഗോവിന്ദാപുരം പാതയിലെ വല്ലങ്ങി ബൈപ്പാസിനു സമീപത്തും രാത്രിയോടെ എത്തി. നടീൽകഴിഞ്ഞ പാടത്തുകൂടി ഓടിയും നടന്നും ഈ ഭാഗത്തെ കൃഷി നശിപ്പിച്ചു. വനപാലകർ വിവരമറിഞ്ഞതിനെ തുടർന്ന് പോത്തുണ്ടി സെക്ഷൻ അധികൃതരുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ച് ആനയെ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ വനമേഖലയ്ക്ക് താഴെ എത്തിച്ചു. ആനയെ നെല്ലിപ്പാടം ഭാഗത്തുകൂടെ പാറക്കൽ ഭാഗത്തെ വനമേഖലയിലേക്ക് കയറ്റി.”
മലയോരത്ത് ഭീതിയൊഴിയുന്നില്ല, കാട്ടാന വല്ലങ്ങിയിലുമെത്തി

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.