പുതുനഗരം: കരിപ്പോട്-പല്ലശന പാതയിലെ റെയില്‍വേ ലെവല്‍ ക്രോസില്‍ തുടർഗർത്തങ്ങളും മെറ്റല്‍ പരന്നു കിടക്കുന്നതും വാഹനസഞ്ചാരം ദുഷ്കരമാക്കി. കാല്‍നടയാത്രക്കാർ പോലും വീഴുന്നത് പതിവാണ്. പല്ലശന കാവിലേക്ക് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളില്‍ ക്ഷേത്രദർശനത്തിനായി കോയമ്പത്തൂർ-പൊള്ളാച്ചി ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിനു കാറുകള്‍ എത്താറുണ്ട്.
ലെവല്‍ ക്രോസ് ഗർത്തത്തില്‍ മറികടക്കുന്നതിനിടെ വാഹനങ്ങള്‍ക്ക് യന്ത്രതകരാറുണ്ടാകുന്നതും ടയറുകള്‍ പഞ്ചറാകുന്നതും തീരാദുരിതമാണ്. പതിനഞ്ചു മീറ്ററോളം റോഡ് റെയില്‍വേ അധികാര പരിധിയിലുള്ളതാണ്.
ഇക്കാരണത്താല്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഈ പ്രശ്നത്തില്‍ ഇടപെടാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ട്രെയിൻ എത്തുന്ന സമയത്ത് വാഹനങ്ങള്‍ കുടുങ്ങിയാല്‍ അപകടസാധ്യതയുമുണ്ട്.
Similar News
ശബരിമല ദർശനത്തിനിടെ ചിറ്റൂർ സ്വദേശി പമ്പയിൽ കുഴഞ്ഞ് വീണ് മരിച്ചു.
നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു.
ദേശീയ വേജ് ബോർഡ് വേതനവും ആനുകൂല്യവും നൽകണം: കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്