✒️റിപ്പോർട്ട് : ബെന്നി വർഗീസ്
മംഗലംഡാം : ആദിവാസി യുവതി മലയോരത്ത് കുഞ്ഞിന് ജന്മം നല്‍കി. മംഗലംഡാം കടപ്പാറ വനമേഖലയിലെ ചെള്ളിക്കയത്ത് അനീഷിന്റെ ഭാര്യ സലീഷ (24) യാണ് വഴിയരികില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അയിലൂർ കല്‍ച്ചാടി ഗ്രാമത്തിലാണ് ഇവർ താമസിച്ചിരുന്നത്. കടപ്പാറ വനമേഖലയ്ക്കകത്തെ ചെള്ളിക്കയത്തിലേക്ക് നാലു ദിവസം മുൻപാണ് അവർ താമസം മാറിയത്. ഞായറാഴ്ച രാവിലെ പ്രസവ വേദന തുടങ്ങിയതിന് പിന്നാലെ ഇവർ വനമേഖലയില്‍ നിന്നും താഴേക്ക് ഇറങ്ങുകയായിരുന്നു. പ്രസവവേദനയെ തുടർന്ന് അഞ്ചു കിലോമീറ്ററോളമാണ് ഇവർ കാല്‍നടയായി യാത്ര ചെയ്തത്. നടന്ന് നേർച്ചപ്പാറയില്‍ എത്തിയതോടെ വേദനയും കൂടി. ഒരു മണിയോടെ സലീഷ വഴിയരികില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. ഉടൻ തന്നെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി. വിവരമറിഞ്ഞതിനെ തുടർന്ന്, അയിലൂര്‍ ഗ്രാമപ്പഞ്ചായത്തംഗം കെ.എ. മുഹമ്മദ്കുട്ടി, ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും കുഞ്ഞിനെയും അമ്മയെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.