വടക്കഞ്ചേരി : യാത്രക്കാർക്ക് ഭീഷണിയായി ടൗണില്‍ ചെറുപുഷ്പം സ്കൂളിനുമുന്നില്‍ അപകടാവസ്ഥയിലായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം ഒടുവിൽ പൊളിച്ചുനീക്കിഅപകടാവസ്ഥയിലുള്ള ഷെഡ് നിലനിർത്തുന്നതിനെതിരേ പലരും രംഗത്തു വന്നിരുന്നെങ്കിലും ദുരന്തം സംഭവിക്കട്ടെ എന്ന മട്ടില്‍ ഷെഡ് പൊളിച്ചുമാറ്റാതെ തൂണുകള്‍ തകർന്ന ഷെഡ് ഒരു വർഷത്തോളം നിലനിന്നു. ആരുടെയൊക്കെയൊ ഭാഗ്യത്തിനു കാത്തിരിപ്പുകേന്ദ്രം വീണ് അപകടമുണ്ടായില്ല. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാർഥികളും മറ്റു യാത്രക്കാരും തൃശൂർ ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്ന ടൗണിലെ പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏതോ വാഹനം തൂണില്‍ ഇടിച്ചാണ് പതിറ്റാണ്ടുകളേറെ പഴക്കമുള്ള ഷെഡ് കൂടുതല്‍ ഗുരുതരാവസ്ഥയിലായത്. അപകടാവസ്ഥ അറിയാതെ തകർന്ന ഷെഡിനുള്ളിലും പുറത്തുമായി ആളുകള്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അപകടാവസ്ഥയിലായതിനാലാണ് വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് തന്നെ പൊളിച്ചുമാറ്റിയതെന്നും എംഎല്‍എ ഫണ്ട് പ്രയോജനപ്പെടുത്തി കാത്തിരിപ്പു കേന്ദ്രം വൈകാതെ പുനർനിർമിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സുരേഷ് പറഞ്ഞു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.