വടക്കഞ്ചേരി : വടക്കഞ്ചേരി ഗാന്ധിഗ്രാമം റസിഡൻസ് അസോസിയേഷൻ ഇരുപതാമത് വാർഷിക ആഘോഷവും കുടുംബ സംഗമവും നടന്നു. അഘോഷം വടക്കഞ്ചേരി സർക്കിൾ കെ.പി ബെന്നി ഉൽഘാടനം ചെയ്തു. ചടങ്ങിൽ സിനിമ താരം ജൈസ് ജോസ് മുഖ്യ അഥിതിയായിരുന്നു ഗാന്ധി ഗ്രാമം അസോസിയേഷൻ പ്രസിഡണ്ട് ബെന്നി വർഗിസ് അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി പി.കെ ബാബു സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ ദേവദാസ്, കെ.എ ജിലിൽ, കെ.കെ. ജോതികുമാർ എന്നിവർ പ്രസംഗിച്ചു ട്രഷറർ ടി.എൻ രജേന്ദ്രൻ നന്ദിയും പറഞ്ഞു, ഗാന്ധി ഗ്രാമത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സിനിമാ താരം ജൈസ് ജോസ് മൊമെന്റോ നൽകി ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും പാലക്കാട് അണിമ ക്രിയേഷൻസിൻ്റെ സൂപ്പർ ത്രില്ലർ നൈറ്റ് നടന്നു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.