✍🏻ബെന്നി വർഗീസ്
നെല്ലിയാമ്പതി: നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു. ക്രിസ്തുമസ് രാത്രിയിൽ നെല്ലിയാമ്പതി വന മേഖലയിൽ പ്രസവ വേദനയുമായി വന്ന യുവതിയുടെയും, കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ അർധരാത്രി ജീപ്പിൽ അവർക്കൊപ്പം സഞ്ചരിക്കുകയും, ഡോക്ടർ ലക്ഷ്മിയുടെ നിർദ്ദേശനുസരണം അവരെ ശുശ്രുഷിക്കുകയും ചെയ്ത ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് സുദിന സുരേന്ദ്രൻ, നഴ്സിംഗ് അസിസ്റ്റന്റ് ജാനകി, പോബ്സ് എസ്റ്റേറ്റ് ഫർമസിസ്റ്റ് മിഥ്ലാജ്, ഡ്രൈവർ സാബു എന്നിവരെയാണ് പാലക്കാട് ഒബ്സ് ഗെയ്നക് സൊസൈറ്റി ആദരിച്ചത്.
വടക്കഞ്ചേരിയിൽ വച്ച് നടന്ന ആരോഗ്യ പ്രവർത്തകരുടെ മാസാന്തര അവലോകന യോഗത്തിനിടക്കാണ് പാലക്കാട് ഒബ്സ് ഗെയ്നക് സൊസൈറ്റി പ്രതിനിതികൾ ഡോ ഹേമാ വാരിയർ, ഡോ. സ്വർണവള്ളി എന്നിവർ ചേർന്ന് കാഷ് അവാർഡ് നൽകി അനുമോദിച്ചത്. ദുർഗടം പിടിച്ച യാത്രയിൽ, വന്യ മൃഗങ്ങൾക്കിടയിൽ ആനയെയും, കാട്ടു പോത്തിൻ കൂട്ടത്തിനെയും പേടിക്കാതെ കുഞ്ഞിന്റെയും, അമ്മയുടെയും ജീവൻ രക്ഷിക്കാൻ ആരോഗ്യം പ്രവർത്തകർ എടുത്ത പ്രയത്നം പ്രശംസനാർഹമാണെന്ന് ഒബ്സ്ഗെയ്നക് സൊസൈറ്റി പ്രതിനിതികൾ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പരിധിയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയും ആരോഗ്യ പ്രവർത്തകർ പങ്കെടുത്ത പൊതു സദസിലാണ് നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്.
Similar News
വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പുതിയ കെട്ടിടമായെങ്കിലും ജീവനക്കാരില്ല, ഫോൺ നമ്പറും നിലവിലില്ല.
നെന്മാറ-കേളി സാംസ്കാരിക വേദി ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.
ഇനി വീട്ടിലിരുന്ന് ജില്ലാ ആശുപത്രിയിലെ ഒ.പി. ടിക്കറ്റെടുക്കാം.