കണ്ണമ്പ്ര: കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി രോഗി ബന്ധു കുടുംബ സംഗമവും, മലമ്പുഴയിലേക്ക് ഉല്ലാസയാത്രയും സംഘടിപ്പിച്ചു. കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം സുമതി ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി പ്രകാശൻ അധ്യക്ഷയായി.
പഞ്ചായത്ത് അംഗങ്ങളായ
ലത വിജയൻ,
കെ അബ്ദുൾ ഷുക്കൂർ,
ആർ പ്രവീൺ,
മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം കെ സുരേന്ദ്രൻ,
കുടുംബാരോഗ്യേന്ദ്രം സൂപ്രണ്ട് ഡോ. ഉല്ലാസ് തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
സീമ, പാലിയേറ്റീവ് നേഴ്സ് ബിൻസി എന്നിവർ നേതൃത്വം നൽകി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.