നെന്മാറ: ഒലിപ്പാറ പത്താം പിയൂസ് പള്ളിയിലെ പിയൂസിന്റെയും കന്യാമറിയത്തിന്റെയും, സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാളും, ഇടവകദിനാചരണവും ഇന്ന് നടക്കും. ഇടവകവികാരി ഫാ. ജോൺസൺ കണ്ണാമ്പടത്തിലിന്റെ കാർമികത്വത്തിൽ കൊടിയേറ്റി.
ഇന്ന് രാവിലെ 10-ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പാലക്കാട് രൂപതാ ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ കാർമികത്വം വഹിച്ചു. വൈകീട്ട് 5.30-ന് നടക്കുന്ന ഇടവകദിനാഘോഷം മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാൽപതാംകളം ഉദ്ഘാടനം ചെയ്യും. നാളെ സമാപിക്കും.
Similar News
കമ്മാന്തറ വേല ആഘോഷിച്ചു.
ഭക്തിയുടെയും, വാദ്യമേളത്തിന്റെയും നിറവിൽ അയിലൂർ വേല ആഘോഷിച്ചു.
കണ്ണമ്പ്ര വേലക്ക് കൂറയിട്ടു.