വടക്കഞ്ചേരി : കിഴക്കഞ്ചേരി എരിക്കുംചിറയിൽ അജ്ഞാതർ വീടിന് തീയിട്ടു. എരുക്കുംചിറ റെനിയുടെ വീട്ടിലാണ് തീ പിടിച്ചത്. ഞായറാഴ്ച രാത്രി 10.30ന് ആണ് സംഭവം.വൻസ്ഫോടന ശബ്ദം കേട്ട് വീടിനകത്ത് നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ തീ പടർന്നുപിടിച്ച നിലയിൽക്കണ്ടത്. ഹാളിൽ കിടന്നുറങ്ങുകയായിരുന്ന റെനിയുടെ മകൻ 14 വയസ്സുള്ള നെവിന്റെ കാലുകൾക്ക് പൊള്ളലേറ്റു. നെവിനെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാമൂഹ്യവിരുദ്ധരാണൊ, മോഷണ ശ്രമത്തിനിടെ ആണോ തീപിടിച്ചതെന്നും സംശയിക്കുന്നുണ്ട്. സമീപപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അജ്ഞാതരുടെ സാന്നിധ്യമുള്ളതായും, മോഷണ ശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്.വടക്കഞ്ചേരി പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.