നെല്ലിയാമ്പതി: വിദ്യാർഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിൽ സർക്കാർ അനാസ്ഥ കാണിക്കുന്നെന്ന് ആരോപിച്ച് നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സമരത്തിന് ഒരുങ്ങുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പ്രിൻസ് ജോസഫാണ് ബുധനാഴ്‌ച പോളച്ചിറക്കൽ ഹയർസെക്കൻഡറി സ്‌കൂളിനു മുന്നിൽ സത്യാഗ്രഹം നടത്തുന്നത്.
നെല്ലിയാമ്പതിയിലെ ഏക ഹയർസെക്കൻഡറി സ്‌കൂളിൽ ആവശ്യത്തിന് അധ്യാപകരെ നിയമിക്കണമെന്നും നെല്ലിയാമ്പതി-കാരപ്പാറ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. സമരം ഡി.സി.സി. വൈസ് പ്രസിഡൻറ് എ. സുമേഷ് ഉദ്ഘാടനംചെയ്യും.
വികസനപ്രവർത്തനങ്ങൾക്ക് വനംവകുപ്പ് നിരാക്ഷേപപത്രം നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാഴാഴ്‌ച വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സഹനാഥൻ നെന്മാറ വനം ഡിവിഷണൽ ഓഫീസിനുമുന്നിൽ രാപകൽസമരം പ്രഖ്യാപിച്ചിട്ടുണ്ട്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.