അനധികൃത പാറ പൊട്ടിക്കൽ തടഞ്ഞു.

വടക്കഞ്ചേരി: ദേശീയപാതയിൽ തേനിടുക്കിനുസമീപം അനധികൃത പാറപൊട്ടിക്കൽ തടഞ്ഞു. പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് റവന്യൂ അധികൃതർ നടത്തിയ പരിശോധനയിൽ അനുമതിയില്ലാതെയാണ് പാറ പൊട്ടിക്കുന്നതെന്ന് കണ്ടെത്തി.

തുടർന്ന് ഉടമയ്ക്ക് നിർത്തൽ ഉത്തരവ് നൽകി. വടക്കഞ്ചേരി-ഒന്ന് വില്ലേജ് ഓഫീസർ ടി.എസ്. ശ്രീകല, സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ ഗ്രീഷ്‌മ, സനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലത്തൂർ തഹസിൽദാർക്കും, ജിയോളജി വകുപ്പിനും റിപ്പോർട്ട് നൽകി.