മംഗലംഡാം: മംഗലംഡാം കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി ഭൂ സമരം ഇന്ന് ഒൻപതാം വർഷത്തിലേക്ക് കടക്കുകയാണ്. ഇന്ന് നടക്കുന്ന വാർഷിക പരിപാടി അഡ്വ. പി എ പൗരൻ ഉദ്ഘാടനം ചെയ്യും. ആദിവാസി സമിതി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജീവൻ കള്ളിച്ചിത്ര അധ്യക്ഷത വഹിക്കും. ഊരു മൂപ്പൻ വാസു ഭാസ്കരൻ ആമുഖ പ്രസംഗം നടത്തും.
തലമുറകളായി കാടിനെ മാത്രം ആശ്രയിച്ചു മൂർത്തിക്കുന്നിലെ പാറക്കൂട്ടങ്ങളിൽ ജീവിക്കുന്ന ഇവർക്ക് സ്വന്തമായി വീടും കൃഷി ചെയ്യാൻ ഭൂമിയും വേണമെന്നുള്ള ആവശ്യം ഉന്നയിച്ചു കാട് കൈയ്യേറി 2016 ജനുവരി 15 നാണ് ആദിവാസി മൂപ്പൻ വാസുവിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
കടപ്പാറ മൂർത്തിക്കുന്ന് വനഭൂമി കൈവശക്കാരായ കടപ്പാറ ഊരു നിവാസികൾക്ക് നൽകുക, 1975 ലെ കേരള സർക്കാർ കരാറും 2006 ലെ വന്നവകാശ നിയമം നടപ്പോയിലക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളുന്നയിച്ചുള്ള സമര വാർഷിക ദിനത്തിൽ കേരളത്തിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ടി എൽ സന്തോഷ്, വിളയോടി വേണുഗോപാൽ, വിളയോടി ശിവൻകുട്ടി, ഹമീദ് എരിമയൂർ, എസ് ഷക്കീർ ഹുസൈൻ, എം എൻ പുഷ്കരൻ, ടി കെ മുകുന്ദൻ, ശിവരാജൻ, കെ മായാണ്ടി, രാജൻ പുലിക്കോട്, വി പദ്മ മോഹൻ, വസന്ത ഉണ്ണിക്കുട്ടൻ, യമുന സുരേഷ് എന്നിവർ പങ്കെടുത്തു സംസാരിക്കും.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.