January 16, 2026

സബ് രജിസ്ട്രാർ ഓഫീസിന്റെ ചില്ലുകൾ തകർത്തനിലയിൽ

സബ് രജിസ്ട്രാർ ഓഫീസിന്റെ ജനൽച്ചില്ലുകൽ തകർത്തനിലയിൽ. ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണു ചില്ലുകൾ തകർന്നനിലയിൽ കണ്ടത്. വടക്കഞ്ചേരി ബസ്‌സ്റ്റാൻഡിനു പിറകിൽ ആളൊഴിഞ്ഞ സ്ഥലത്ത് പ്രവർത്തിക്കുന്ന ഓഫീസ് പരിസരത്ത് രാത്രി സാമൂഹികവിരുദ്ധരെത്തി മദ്യപിക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാർ വടക്കഞ്ചേരി പോലീസിൽ പരാതിനൽകി.