പറളിയിൽ ബൈക്കപകടത്തിൽ ഇളവംപാടം സ്വദേശി മരിച്ചു

പറളിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് റെയിൽവേ ജീവനക്കാരൻ മരിച്ചു.കോയമ്പത്തൂരിൽ ഇന്ത്യൻ റെയിൽവേയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ കിഴക്കഞ്ചേരി ഇളവം പാടം മണ്ണടി സുനിൽകുമാർ (37) ആണ് മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ 5.30 ന് പറളിചന്തപ്പുരയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്.സുനിൽകുമാർ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 1.30 ഓടു കൂടി മരിച്ചു.