വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിന് സമീപം കെ എസ് ആർ ടി സി ബസ്സും, കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ ചെറുപുഷ്പം സ്കൂളിന് സമീപം കെ എസ് ആർ ടി സി ബസ്സും, കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. കിഴക്കഞ്ചേരി പൂണിപ്പാടം ബേസിൽ വർഗ്ഗീസ് (26), ഇയാളുടെ ഭാര്യ അഖില (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി എട്ട് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.

വടക്കഞ്ചേരി ടൗണിൽ നിന്നും മംഗലംപാലം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോളക്സ് ഓഡിറ്റോറിയത്തിന് സമീപത്തെ ഇറക്കത്തിൽ വച്ച് എതിർദിശയിൽ വരുന്ന ബസിൽ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ്സ് വലതുവശം ചേർന്ന് വന്നതാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.

വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ ആദ്യം ഇ കെ നായനാർ ആശുപത്രിയിലും പിന്നീട് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.