ഡ്രോണുപയോഗിച്ച് വളപ്രയോഗം നടത്തി.

വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ തെക്കേത്തറ പാടശേഖരത്തിൽ ഡ്രോണുപയോഗിച്ച് വളപ്രയോഗം നടത്തി. നെൽക്കൃഷിവികസന പദ്ധതിയുടെ ഭാഗമായാണ് സമ്പൂർണ മൈക്രോ ന്യൂട്രിയന്റ് മിശ്രിതം ഡ്രോണുപയോഗിച്ച് സ്പ്രേ ചെയ്തത്.

വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസിസുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ശ്രീനാഥ് വെട്ടത്ത്, തെക്കേത്തറ പാടശേഖര സെക്രട്ടറി ജി. ശിവകുമാർ, കൃഷി ഓഫീസർ കെ.ആർ. ജ്യോതി, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എം. ദാവൂദ്, എം. ഷീജ എന്നിവർ സംസാരിച്ചു.