January 15, 2026

കടുവയുടെയും, പുലിയുടെയും നഖവുമായി വനംവകുപ്പ് ജീവനക്കാര്‍ പിടിയില്‍.

നെല്ലിയാമ്പതി: കടുവയുടെയും, പുലിയുടെയും നഖവുമായി വനംവകുപ്പ് ജീവനക്കാര്‍ പിടിയില്‍. ഫോറസ്റ്റ് വാച്ചര്‍മാരാണ് പിടിയിലായത്. ഫോറസ്റ്റ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് നെല്ലിയാമ്പതിയിലെ വനംവകുപ്പ് വാച്ചര്‍ സുന്ദരന്‍, പാലക്കയത്തെ താത്കാലിക വാച്ചര്‍ സുരേന്ദ്രന്‍ എന്നിവര്‍ പിടിയിലാകുന്നത്.

പാലക്കാട് പാലക്കയത്ത് നടന്ന പരിശോധനയില്‍ 12 പുലിനഖം, രണ്ട് കടുവ നഖം, നാല് പുലിപ്പല്ല് എന്നിവ ഇവരില്‍ നിന്ന് പിടികൂടി. വില്‍പനയ്ക്കായി ഇരുചക്ര വാഹനത്തില്‍ എത്തിച്ചപ്പോഴാണ് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് ഇരുവരെയും പിടികൂടിയത്.