റിപ്പോർട്ട്✒️ : ബെന്നി വർഗീസ്
കിഴക്കഞ്ചേരി : കൊന്നയ്ക്കൽകടവ് മണിമൊക്ക് തടയണ ജനുവരി 13 തിങ്കളാഴ്ച്ച സൈഡ് തള്ളി പോയി തടഞ്ഞുനിർത്തിയ വെള്ളം പൂർണ്ണമായും നഷ്ടമായി. വേനൽ കടുത്തതോടെ തോട്ടിലെ വെള്ളം കുറഞ്ഞതോടെ നാട്ടുകാർ തടയണ ഇടുകയും ഒരാഴ്ച്ചയോളം വെള്ളം തടയണ നിറഞ്ഞുനിന്നതായിരുന്നു. ഈ പ്രദേശത്തെ കുടിവെള്ളത്തിനും, കാർഷിക ആവശ്യത്തിനുമായി ഉപകാരപെടുന്ന തടയണയിലെ വെള്ളമാണ് വേനൽ ആരംഭിക്കുമ്പോൾ തന്നെ നഷ്ടമായത്, ഉടനെ സൈഡ് കെട്ടി തടയണ പുനസ്ഥാപിച്ച് വെള്ളം സംഭരിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഗ്രാമസഭയിൽ ആവശ്യപെട്ടിട്ടുണ്ട്.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു