കുത്തഴിഞ്ഞു കിടക്കുന്ന വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം നേരെയാക്കാൻ രണ്ടുവർഷം മുമ്ബ് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ഭാഗമായി അനധികൃത പാർക്കിംഗിനെതിരെ ഉടൻ നടപടി തുടങ്ങുമെന്ന പുതിയ തീരുമാനം എടുത്തത് ഒരു മാസം മുമ്ബ് ഡിസംബർ ഒമ്ബതിന്.ഉടൻ നടപടിയുണ്ടായില്ലെങ്കിലും ഡിസംബർ ഒടുവോടെയും ജനുവരി ആദ്യത്തിലുമായി പഞ്ചായത്ത് അധികൃതരും പോലീസും മറ്റും നിരത്തിലിറങ്ങി ആരംഭശൂരത്വം കാണിച്ചുപിന്നെയെല്ലാം തഥൈവ. നേരത്തെ ടൗണിലെ തിരക്കേറിയ റോഡിനോട് ചേർന്ന് വെള്ള ലൈനിട്ടതിന്‍റെ പുറത്ത് വാഹനങ്ങള്‍ നിർത്തിയിട്ടായിരുന്നു പച്ചമത്സ്യമുള്‍പ്പെടെ കച്ചവടം നടത്തിയിരുന്നത്. എന്നാല്‍ അനധികൃത പാർക്കിംഗിനെതിരെ നടപടി ‘കടുപ്പിച്ച’പ്പോള്‍ ഇപ്പോള്‍ വരനോക്കാതെ റോഡില്‍ തന്നെയാണ് മത്സ്യ വില്പന നടത്തുന്നത്. സ്ഥിരമായി ഇവിടെ മത്സ്യവില്‌പന നടക്കുന്നു എന്ന് സ്ഥലത്ത് എത്തുന്ന പൂച്ചകളുടെയും നായ്ക്കളുടെയും കൂട്ടം കണ്ടാല്‍ അറിയാം. ടൗണിലെ ചെറുപുഷ്പം ജംഗ്ഷനടുത്താണ് ഈ അനധികൃത വില്പന പൊടിപൊടിക്കുന്നത്. ഇവിടെ മാത്രമല്ല ടൗണ്‍ റോഡില്‍ മന്ദം കവല ഉള്‍പ്പെടെ മറ്റു പല ഭാഗത്തും ഇത്തരം വില്പന നടക്കുന്നുണ്ട്. പക്ഷെ നടപടി എടുക്കേണ്ടവർ കണ്ണടക്കുകയാണ്. ആദ്യ ദിവസങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കും. ആവശ്യമുള്ളിടത്ത് ബോർഡുകള്‍ സ്ഥാപിക്കും. തുടർന്ന് പിഴ ചുമത്തലും വാഹനം പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നടപടികളെടുക്കാനായിരുന്നു ഡിസംബർ ഒമ്ബതിലെ സർവകക്ഷി യോഗം തീരുമാനം. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുള്‍പ്പെടുന്ന സ്ക്വാഡുകളും രൂപീകരിച്ചു.n നടപടികളിലേക്ക് നീങ്ങുമ്ബോള്‍ ഉദ്യോഗസ്ഥരെ സ്വാധിനിച്ച് സ്വന്തക്കാരെയും വേണ്ടപ്പെട്ടവരേയും ഒഴിവാക്കുന്ന പതിവുശീലം ഉണ്ടാകരുതെന്ന് യോഗത്തില്‍ എല്ലാവരും ഉറച്ച തീരുമാനവുമെടുത്തു. എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിലെ വടക്കഞ്ചേരി ടൗണിനെ വൃത്തിയുള്ള നഗരമാക്കാനാകു എന്ന് അധികാരികളും പ്രസംഗിച്ചു. പകല്‍സമയത്തെ വഴിയോര കച്ചവടം ഒഴിവാക്കും. ടൗണ്‍ റോഡിലെ പച്ചമത്സ്യ വില്പന പൂർണമായും നിരോധിക്കുമെന്നും പറഞ്ഞിരുന്നു. ചെറുപുഷ്പം ജംഗ്ഷൻ മുതല്‍ തങ്കം ജംഗ്ഷൻ വരെ ടൗണില്‍ മൂന്നോ നാലോ ഓട്ടോസ്റ്റാൻഡുകള്‍ മാത്രമാണ് പഞ്ചായത്ത് അംഗീകൃതമായുള്ളത്. മറ്റുളളതെല്ലാം അനധികൃതമാണ്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു പരിശോധിക്കും. വഴിയോരങ്ങളില്‍ വാഹനങ്ങള്‍ നിർത്തിയിട്ട് കച്ചവടം നടത്തുന്നത് പെർമിറ്റ് ലംഘനമായി കണ്ട് നടപടി എടുക്കുമെന്നും പറഞ്ഞു.ഇത് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശവും നല്‍കി. പെർമിറ്റില്ലാതെ ടൗണിലോടുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെയും നടപടിയെടുക്കും. വെയില്‍ – മഴ പേരില്‍ കടകള്‍ക്കു മുന്നില്‍ അനധികൃതമായി ഇറക്കി കെട്ടിയിട്ടുള്ള നിർമാണങ്ങള്‍ പൊളിച്ചുനീക്കാൻ പൊതുമരാമത്ത് റോഡ്സ് വിഭാഗം നടപടി സ്വീകരിക്കും. ഇവയായിരുന്നു തീരുമാനങ്ങള്‍. പക്ഷെ ഒന്നും ലക്ഷ്യത്തിലെത്തിയില്ല. റോഡിലെ കടകളും സ്ഥിരമായി തന്നെ തുടരുകയാണ്. ടൗണ്‍ റോഡിലൂടെ ടു വേ ബസ് സർവീസ് വന്നാല്‍ റോഡിലെ സ്ഥിരമായുള്ള അനധികൃത കച്ചവട സ്ഥാപനങ്ങള്‍ ഇല്ലാതാകുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നത്.
വടക്കഞ്ചേരി ടൗണിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടിയില്ല

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.