“ചെറുനെട്ടൂരി ഭഗവതിക്ഷേത്രത്തിലെ ആറാട്ടിന് കൊടിയേറി. രാവിലെ വിശേഷാൽപൂജ, കലശത്തിങ്കൽ പൂജ, പരികലശാഭിഷേകം, മുറജപം, ബ്രഹ്മകലശാഭിഷേകം എന്നിവ നടന്നു. വൈകീട്ട് 6.30-ന് ദീപാരാധന, ആചാര്യവരണം, മുളയിടൽ എന്നിവയ്ക്കുശേഷം തന്ത്രി കരിയന്നൂർ വാസുദേവൻനമ്പൂതിരിപ്പാടിന്റെ കാർമിത്വത്തിലാണ് കൊടിയേറ്റം നടന്നത് . തുടർന്ന്, അത്താഴപൂജയും ശ്രീഭൂതബലിയും നടന്നു.പ്രത്യേകപരിപാടിയായി വൈകീട്ട് സന്താനഗോപാലം ഓട്ടൻതുള്ളലും ആസുരതാണ്ഡവം ബാലെയും അവതരിപ്പിച്ചു . തിങ്കളാഴ്ചകാലത്ത് ശീവേലി എഴുന്നള്ളത്തും വൈകീട്ട് 6.45-ന് ഇരട്ടത്തായമ്പകയും ഉണ്ടാകും. ചൊവ്വാഴ്ചരാവിലെ 9.30-ന് സപ്തമാതൃക്കൾക്കായുള്ള പൂജയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് പള്ളിവേട്ട എഴുന്നള്ളത്തുനടക്കും. വെള്ളിയാഴ്ചയാണ് വലിയാറാട്ട്.”
ചിറ്റിലഞ്ചേരി ആറാട്ടിന് കൊടിയേറി

Oplus_0
Similar News
മുടപ്പലൂർ-വടക്കഞ്ചേരി റോഡിൽ വാഹനാപകടം: കാർ പാടത്തിലേക്ക് മറിഞ്ഞു
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം