മംഗലംഡാം-പൊൻകണ്ടം റോഡിൽ പൂതംകോടിനുസമീപം കാട്ടുപന്നിക്കൂട്ടം ബൈക്കിലിടിച്ച് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്.പൂതംകോട് മേനാച്ചേരി ആന്റോയ്ക്കാണ് (56) പരിക്കേറ്റത്. ആന്റോയെ നെന്മാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ ടാപ്പിങ്ങിനായി പൊൻകണ്ടത്തേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവം. സമീപത്തെ പറമ്പിൽനിന്ന് റോഡിലേക്ക് ഓടിവന്ന കാട്ടുപന്നിക്കൂട്ടം ബൈക്കിൽ ഇടിക്കയായിരുന്നു. ബൈക്കിനും കേടുപാടുപറ്റി.
കാട്ടുപന്നിക്കൂട്ടം ബൈക്കിലിടിച്ച് ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

Similar News
വൈക്കോലിനു പൊന്നുംവില; കിട്ടാക്കനി
നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
വടക്കഞ്ചേരി ടൗണില്‍ അനധികൃതനടപടികള് തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍