നെന്മാറ-കേളി സാംസ്‌കാരിക വേദി ആരോഗ്യ പ്രവർത്തകരെ അനുമോദിച്ചു.

നെല്ലിയാമ്പതി: മലയോര മേഖലയായ നെല്ലിയാമ്പതിയിൽ കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ
പ്രസവവേദനയൂമായി വന്ന യുവതിയുടെയും, കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ അർധരാത്രി ജീപ്പിൽ, വന്യ മൃഗങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയും, മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മിയുടെ നിർദ്ദേശ പ്രകാരം മാതൃകപരമായ സേവനം കാഴ്ച വെക്കുകയും ചെയ്ത ആരോഗ്യ പ്രവർത്തകരായ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കുമാരി സുദിന സുരേന്ദ്രൻ, നഴ്‌സിങ് അസിസ്റ്റന്റ് ജാനകി. H കൂടാതെ പോബ്സൺ എസ്റ്റേറ്റിലെ ജീവനക്കാരായ ഫാർമസിസ്റ് എം.മിഥിലാജ്, ഡ്രൈവർ സാബു എന്നിവരെയാണ് നെന്മാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളി സാംസ്‌കാരിക വേദി നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇന്നെലെ അനുമോദിച്ചത്.

അനുമോദന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ R. ചന്ദ്രൻ അവർ കൾ നെല്ലിയാമ്പതി
മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മിക്‌ പൊന്നാട അണിയിച്ചുകൊണ്ട്‌ ഉദ്ഘാടനം ചെയ്തു, “അത്യാഹിത ഘട്ടങ്ങളിൽ നൽകുന്ന സേവനം, എക്കാലത്തും സ്മരിക്കപ്പെടും” എന്ന്
ഉത്ഘാടകൻ എല്ലാവരെയും ഓർമപ്പെടുത്തി.

സീനിയർ ക്ലർക് എം.ഗിരീഷ് ആദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കേളി -സാം സ്‍കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, പബ്ലിക് ഹെൽത്ത് നേഴ്സ് സുദിന സുരേന്ദ്രൻ, നഴ്‌സിങ് അസിസ്റ്റന്റ് H.ജാനകി എന്നിവരെയും, കേളി സാംസ്‌കാരികവേദി സെക്രട്ടറി സുഗതൻ പിള്ള, പോബ്സൻ എസ്റ്റേറ്റ് ഫാർമസിസ്റ് എം മിഥിലാജ്, ഡ്രൈവർ സാബു എന്നിവരെയും ആദരിച്ചു. കേളി സംസ്‌കാരിക വേദി എക്സിക്യൂട്ടീവ് മെമ്പർ പരമൻ സോമ്പാ സർദാർ ദമ്പതികൾക്‌ സ്‌നോഹോപഹാരം നൽകി.

തുടർന് പബ്ലിക് ഹെൽത്ത് നഴ്സ് എ.സഹീദ, പാലിയേറ്റീവ് നഴ്സ് സീതാലക്ഷ്മി എന്നിവർ ആശംസ അർപ്പിച്ചു. തുടർന്നു അനുമോദനം ഏറ്റുവാങ്ങിയ സുദിന സുരേന്ദ്രൻ, ജാനകി, മിഥിലാജ്, സാബു എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും, ആശ പ്രവർത്തകരും പങ്കെടുത്തു.
പ്രസ്തുത പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.ആരോഗ്യം ജോയ്സൺ സ്വാഗതവും, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.അഫ്സൽ നന്ദിയും രേഖപെടുത്തി.