വടക്കഞ്ചേരി ചെറുപുഷ്പം ജംഗ്ഷനിലെ കംഫർട്ട് സ്റ്റേഷൻ അടുത്ത മാസം മുതല്‍ പ്രവർത്തനമാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ.നടത്തിപ്പുകാരനെ കണ്ടെത്താൻ നടത്തിയ ലേലത്തില്‍ മാസം 85,000 രൂപക്കാണ് മംഗലംപാലം സ്വദേശി കരാർ എടുത്തിട്ടുള്ളത്. കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതിന് അനുവദിച്ച ഒരു മാസത്തെ സമയം ഈ മാസം അവസാനിക്കും. തുടർന്നുള്ള മാസങ്ങളില്‍ ലേലം കൊണ്ടയാള്‍ വാടക തുകയായ എണ്‍പത്തി അയ്യായിരം രൂപ വച്ച് അടക്കണം. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ്, ഫീസ് പിരിക്കല്‍, ഇതുമായി ബന്ധപ്പെട്ട് മില്‍മ ബൂത്തും ലഘു ഭക്ഷണശാല നടത്തിപ്പുമുണ്ടാകും. ഒരു വർഷത്തേക്കാണ് ലേലത്തിന് നല്‍കിയിട്ടുള്ളത്. പൊതുമരാമത്തു വകുപ്പിലെ ഇലക്‌ട്രോണിക്സ് വിഭാഗമാണ് ഇ – ടോയ്‌ലറ്റുകള്‍ നിർമിച്ചത്. പക്ഷെ ഉദ്ഘാടനത്തിനു ശേഷം ടോയ്‌ലറ്റുകള്‍ പ്രവർത്തിച്ചത് ദിവസങ്ങള്‍ മാത്രം. സാങ്കേതിക പിഴവുകളില്‍ ടോയ്‌ലറ്റുകളില്‍ ആളുകള്‍ കുടുങ്ങി പലപ്പോഴും ഫയർഫോഴ്സ് എത്തി ഡോർ പൊളിച്ചായിരുന്നു ഉള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചിരുന്നത്. പിന്നീട് ടോയ്‌ലറ്റുകള്‍ വർഷങ്ങളോളം അടച്ചിട്ടു. തുടർന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച നാല് ഇ – ടോയ്‌ലറ്റുകളും പൊളിച്ചു നീക്കി സാധാരണ ടോയ്‌ലറ്റുകള്‍ നിർമിക്കുകയായിരുന്നു.
വടക്കഞ്ചേരി ചെറുപുഷ്പം ജംഗ്ഷനിലെ കംഫര്‍ട്ട് സ്റ്റേഷൻ ഉടൻ തുറക്കും

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.