കണക്കെടുക്കാൻ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അടുക്കളമ്പിലുള്ള ലളിത എന്ന സ്ത്രീയുടെ കഴുത്തിൽ അണിഞ്ഞിരുന്ന 2 പവൻ തൂക്കം വരുന്ന മാല കണ്ണിൽ മുളക് പൊടി വിതറി പൊട്ടിച്ച് കടന്നുകളഞ്ഞത്.തന്നെ ഒരു കാരണവശാലും പോലീസ് പിടി കൂടാതിരിക്കാൻ, പ്രതി ബന്ധുവിന്റെ പേരിലുള്ള മോട്ടർസൈക്കിൾ ഉപയോഗിച്ചും,നമ്പർ പ്ലേറ്റ് മറച്ചും,ഇടയ്ക്കിടെ വേഷവിധാനം മാറ്റിയും, പരമാവധിക്യാമറകളിൽ പെടാതെ യാത്ര ചെയ്തും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പോലീസിന്റെ അതിസമർത്ഥവും, ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ പിടിക്കപ്പെടുകയായിരുന്നു.പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ IPS അവർകളുടെ നിർദ്ദേശപ്രകാരം, ആലത്തൂർ DYSP ശ്രീ മുരളീധരൻ , വടക്കഞ്ചേരി Inspector ശ്രീ K. P ബെന്നി എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരി SI മധു ബാലകൃഷ്ണൻ, Asst: Sub inspector കൃഷ്ണപ്രസാദ്, പോലീസ് ഓഫീസർമാരായ ഉവൈസ്, പ്രദീപ്, ബ്ലെസ്സൻ ജോസ്, റിനു മോഹൻ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.പ്രതിയെ ആലത്തൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു
വടക്കഞ്ചേരിയിൽ വീടുകയറി കവർച്ച നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.