തേനിച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേർക്ക് പരിക്ക്. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ടിലാണ് സംഭവം. ഇന്നലെയും ഇന്നുമായാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. പയ്യക്കുണ്ട് മാണിക്കൻ (60) ഭാര്യ സുഭദ്ര (56) മകൻ അനീഷ് (38), പയ്യക്കുണ്ട് സ്വദേശികളായ രാമകൃഷ്ണൻ (60) പഴനിമല (85), സുന്ദരൻ (65), രമേഷ് (45), സന്തോഷ് (42), പ്രിൻസി (28), മണികണ്ടൻ (55), സന്തോഷ് (38), സായ്ക്യഷ്ണ (8), രതീഷ് (40), ജയൻ (48) അജിത്ത് (18) എന്നിവർക്കാണ് കുത്തേറ്റത്ഇവരില്‍ പലരും ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തേനീച്ചകള്‍ കൂട്ടത്തോടെ എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്തി നശിപ്പിക്കാനുള്ള ശ്രമം നടന്നുവരുകയാണ്.
വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് തേനിച്ചയുടെ കുത്തേറ്റ് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.