നെന്മാറ: ചൊവ്വാഴ്ച രാത്രി നെന്മാറ പോലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധത്തിലും, സ്‌റ്റേഷൻ്റെ ഗേറ്റും, മതിലും തകർത്ത സംഭവത്തിലും കോൺഗ്രസ് പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
കരിമ്പാറ സ്വദേശി വിനീഷ്, നെന്മാറ സ്വദേശികളായ രാജേഷ്, ധർമൻ, രാധാകൃഷ്ണൻ എന്നിവരും കണ്ടാലറിയുന്ന 10 പേരും ഉൾപ്പെടെ 14 ആളുകളുടെ പേരിലാണ് കേസെടുത്തത്.
പോത്തുണ്ടി തിരുത്തംപാടത്തെ കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ കൊണ്ടുവന്ന സമയത്താണ് കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ പ്രതിഷേധിച്ചത്. തുടർന്നുണ്ടായ ബഹളത്തിൽ പോലീസ് സ്‌റ്റേഷന്റെ ഗേറ്റും, മതിലിൻ്റെ ഭാഗവും ഭാഗികമായി തകർന്നിരുന്നു. ബഹളമുണ്ടാക്കിയവരെ പിന്തിരിപ്പിക്കുന്നതിനായി പോലീസ് മൂന്നുതവണ ലാത്തിവീശുകയും കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ചെയ്തിരുന്നു.
ബഹളത്തിനിടെ സിവിൽ പോലീസ് ഓഫീസർ കൃഷ്ണണദാസിനു പരിക്കേറ്റതിനും, മതിലും ഗേറ്റും തകർത്ത സംഭവത്തിൽ 10,000 രൂപ നഷ്‌ടം വരുത്തിയതിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.